സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്

By Anju N P.13 Sep, 2018

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈമാസം മാത്രം പെട്രോളിനു 2.34 രൂപയുടെയും ഡീസലിനു 2.77 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.

 

തിരുവനന്തപുരത്ത് പെട്രോളിന് 84.40 രൂപയും ഡീസലിന് 78.30 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 83.00 രൂപയും ഡീസല്‍ വില 77.00 രൂപയുമായപ്പോള്‍ കോഴിക്കോട്ട് പെട്രോളിന് 83.08 രൂപയും ഡീസലിന് 77.08 രൂപയുമായി വില ഉയര്‍ന്നു.

 

OTHER SECTIONS