സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി

By Anju N P.14 Sep, 2018

imran-azhar

 

തിരുവനന്തപുരം: തുടര്‍ച്ചയായ 45ാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കൂടി. പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.56 രൂപയും ഡീസലിന് 2.94 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.62 രൂപയും ഡീസലിന് 78.47 രൂപയുമാണ് ഇന്നത്തെ വില.

 

OTHER SECTIONS