ഇന്ധന വില നേരിയ കുറവ്

By anju.06 11 2018

imran-azhar

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ 80 രൂപ 50 പൈസയായിരുന്ന പെട്രോള്‍ വില ഇന്ന് 80രൂപ 36 പൈസ ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76 രൂപ 94 പൈസ ആയിരുന്നത് 76 രൂപ 85 പൈസ ആയി.

 

തിരുവനന്തപുരത്ത് പെട്രോള്‍ വില 81 രൂപ 94 പൈസ ആയിരുന്നത് 81 രൂപ 80 പൈസ ആയി കുറഞ്ഞപ്പോള്‍ ഡീസല്‍ വില 78 രൂപ 43 പൈസയില്‍ നിന്ന് 78 രൂപ 34 പൈസയില്‍ എത്തി. കോഴിക്കോട് പെട്രോള്‍ വില 80 രൂപ 86 പൈസയില്‍ നിന്ന് 80 രൂപ 72 പൈസ ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77 രൂപ 30 പൈസയില്‍ നിന്ന് 77 രൂപ 21 പൈസയില്‍ എത്തി. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതാണ് വില കുറയാന്‍ കാരണം.

OTHER SECTIONS