ഇന്ധന വിലയില്‍ വീണ്ടും വർദ്ധനവ്

By uthara .11 01 2019

imran-azhar

 

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് . പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ 28 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത് . പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസലിന് 59 പൈസയുടെയും ആണ് ഇതോടെ രണ്ടുദിവസം കൊണ്ട് വര്‍ധനയുണ്ടായി.കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയാണ് ഇന്നത്തെ വില. അതെ സമയം ഇന്നലെ വില 70.82 രൂപയായിരുന്നു. എന്നാൽ ഡീസല്‍ ലിറ്ററിന് 66.30 രൂപയാണ് കൊച്ചിയിലെ നിരക്ക് .തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 72.26 രൂപയും ഡീസല്‍വില 67.58 ആയും ഉയരുകയും ചെയ്തു . ഇന്ധനവില ഉയരാന്‍ വരുംദിവസങ്ങളില്‍ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ .

OTHER SECTIONS