പ്ലാസ്റ്റിക് എക്‌സ്‌പോ ഐപ്ലക്‌സ് 2019 ബംഗളൂരുവില്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യാപാര പ്ലാസ്റ്റിക് എക്‌സ്‌പോ ഐപ്ലക്‌സ്-2019ന്റെ പത്താമത് എഡീഷന്‍

author-image
online desk
New Update
പ്ലാസ്റ്റിക് എക്‌സ്‌പോ ഐപ്ലക്‌സ് 2019 ബംഗളൂരുവില്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വ്യാപാര പ്ലാസ്റ്റിക് എക്‌സ്‌പോ ഐപ്ലക്‌സ്-2019ന്റെ പത്താമത് എഡീഷന്‍ 23 മുതല്‍ 25 വരെ ബംഗളൂരു അന്താരാഷ്ട്ര എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.

പ്ലാസ്റ്റിക് മേഖലയിലെ ഉത്പാദകര്‍, ഡീലര്‍മാര്‍, വില്‍പനക്കാര്‍, ഉപയോക്താക്കള്‍ എന്നിവര്‍ ഐപ്ലക്‌സിന്റെ ഭാഗമാകും. പ്രാദേശിക സംരംഭകര്‍ക്ക് ആഗോള ബിസിനസ് സാധ്യതകള്‍ തുറന്നുകൊടുക്കുകയാണ് എക്‌സിബിഷന്റെ പ്രധാന ലക്ഷ്യമെന്നു ഐപ്ലക്‌സ് 2019 കണ്‍വീനര്‍ ഹരിറാം താക്കര്‍ പറഞ്ഞു.

കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌സ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നാണ് ഐപ്ലക്‌സ് സംഘടിപ്പിക്കുന്നത്.

plastic expo in bengaluru