കിങ്ഫിഷര്‍ അക്കൗണ്ടിലെ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകി; പഞ്ചാബ് ബാങ്കിന് 50 ലക്ഷം പിഴ

By online desk.04 08 2019

imran-azhar

 

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിന് ഭീമന്‍ പിഴ ചുമത്തി ആര്‍.ബി.ഐ. കിങ്ഫിഷര്‍ എയര്‍ലൈനിന്റെ അക്കൗണ്ടില്‍ നടന്ന ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെന്നു ചൂണ്ടിക്കാട്ടിയാണ് 50 രൂപ പിഴയിട്ടത്. ക്രമക്കേട് നടന്നെന്ന് കാണിച്ച് 2018 ജൂലൈ പത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടി•േലാണ് നടപടി. ബാങ്കിങ് റെഗുലേഷന്‍ ആക്ട്, 1949 പ്രകാരമാണ് നടപടി.

 

നേരത്തെ, എട്ട് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ ഇതേ പേരില്‍ പിഴയിട്ടിരുന്നു. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് 1.5 കോടി രൂപ വീതവും, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയ്ക്ക് രണ്ടു കോടി രൂപ വീതവും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന് ഒരു കോടി രൂപയുമാണ് പിഴയിട്ടത്.

OTHER SECTIONS