ഇന്ധന വിലയില്‍ വീണ്ടും കുറവ്

By UTHARA.09 11 2018

imran-azhar

ന്യൂഡല്‍ഹി: ജനങ്ങൾക്ക് ആശ്വാസമേകി  ഇന്ധന വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി .പെട്രോളിന് 15 പൈസയും ഡീസലിന്  16 പൈസയുമാണ്  ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് . അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഇന്ധനവില കുറയാൻ കാരണമായത് . ഇന്ന് തിരുവനന്തപുരതത്ത പെട്രോളിന്റെ വില 81.42 രൂപയും ഡീസലിന് 77.99 രൂപയുമാണ് . അതേ  സമയം കൊച്ചിയിൽ പെട്രോളിന് 80.00 രൂപയും ഡീസലിന്  76.51 രൂപയുമാണ് രേഖപ്പെടുത്തിയത് .ക്രൂഡ് വിലയും ഇന്ധനവിലയും മൂന്നാഴ്ചകൾ കൊണ്ടാണ് കുറഞ്ഞത് .

OTHER SECTIONS