കന്യകാത്വം തെളിയിക്കാന്‍ വ്യാജ ക്യാപ്‌സൂള്‍ ആമസോണില്‍; പ്രതിഷേധം

By online desk .17 11 2019

imran-azhar

 

കൊച്ചി : കന്യകയാണെന്നത് ഏതൊരു സ്ത്രീയുടെയും സ്വസ്ഥ ജീവിതത്തിന് നിര്‍ണായകമായ ഒരു ഘടകമാണ്. കന്യാചര്‍മ്മം ഏതെങ്കിലും വിധത്തില്‍ നഷ്ടമായോ എന്ന് പേടിക്കുന്ന സ്ത്രീകളുമുണ്ട്.

 

കിടക്കയില്‍ വെളുത്ത തുണി വിരിച്ച് ആദ്യ രാത്രിയില്‍ മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന അമ്മായിയമ്മമാര്‍ ഇപ്പോഴുമുണ്ട്, ഭര്‍ത്താക്കന്മാരും. ഇത്തരം അവസ്ഥകളെ അതിജീവിക്കാന്‍ സ്ത്രീകള്‍ക്കായി വ്യാജ കന്യകാത്വ ക്യാപ്‌സൂളുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലാണ് ക്യാപ്സ്യൂള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്‌സൂള്‍ ഉപയോഗിച്ച് 'ആവശ്യഘട്ട'ങ്ങളില്‍ കന്യകാത്വം തെളിയിക്കാം.സമൂഹത്തില്‍ സ്ത്രീയ്ക്ക് എല്ലാം 'ചാരിത്ര്യ'മാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരും കുടുംബജീവിതം ഉണ്ടാകില്ലെന്നുമുള്ള ഭയമാണ് ഇത്തരം ക്യാപ്‌സ്യൂളുകള്‍ വിപണി കീഴടക്കാന്‍ ഇടയാക്കുന്നത്. അതേസമയം, ക്യാപ്‌സ്യൂളിന്റെ പേരില്‍ പ്രതിഷേധവുമായി നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്.

OTHER SECTIONS