റിപോ നിരക്കിനു പിന്നാലെ പലിശനിരക്കും കുറച്ച് പൊതുമേഖലാ ബാങ്കുകൾ

By online desk .02 04 2020

imran-azhar

 

കൊച്ചി: റിസർവ്‌ ബാങ്ക് റിപോ നിരക്ക് കുറച്ചതിനു പിന്നാലെ പലിശ നിരക്ക് കുറച്ച് പൊതുമേഖലാ ബാങ്കുകൾ. അതോടെ ഉപഭോക്താക്കളുടെ പലിശഭാരത്തിനു കുറവുവരും


ഇന്ത്യൻ ഓവർസീസ് ബാങ്ക് പലിശ നിരക്കിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം, റിപോ അധിഷ്ഠിത പലിശ നിരക്ക് എട്ട് ശതമാനത്തിൽനിന്ന് 7.25 ശതമാനമാവും. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കൂടാതെ, ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 8.45 ശതമാനത്തിൽനിന്ന് 8.25 ശതമാനമായി കുറച്ചു. ഏപ്രിൽ 10 മുതലാണ് പുതുക്കിയ എം.സി.എൽ.ആർ. നിരക്ക് പ്രാബല്യത്തിൽ വരിക.

പഞ്ചാബ് നാഷണൽ ബാങ്കും റിപോ നിരക്ക് കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ഏപ്രിൽ ഒന്നു മുതൽ കൈമാറാൻ തീരുമാനിച്ചു. പലിശയിൽ 0.75 ശതമാനത്തിന്റെ കുറവാണ് വരുത്തുക. കൂടാതെ, എം.സി.എൽ.ആർ. നിരക്ക് 0.3 ശതമാനം കുറച്ചു.അടിസ്ഥാന നിരക്ക് 0.15 ശതമാനം കുറച്ച് 8.9 ശതമാനമാക്കി.

എന്നാൽ ഒരു വര്ഷത്തിനുമുക ളിലുള്ള നിക്ഷേപങ്ങളുടെ പരമാവധി പലിശ 5.8 ശതമാനമാക്കിയതായി
അധികൃതർ അറിയിച്ചു. അതേസമയം ഏപ്രിൽ ഒന്നു മുതൽ യൂണിയൻ ബാങ്കും എം.സി.എൽ.ആർ. നിരക്ക് 0.25 ശതമാനം കുറച്ച് 7.75 ശതമാനമാക്കി.

 OTHER SECTIONS