പഞ്ചാബ് നാഷണല്‍ ബാങ്ക് ഡിജിറ്റല്‍ സാക്ഷരതാ ദിനം ആചരിച്ചു

By Web Desk.25 06 2022

imran-azhar

 

തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തിരുവനന്തപുരത്തെ സര്‍ക്കിള്‍ ഓഫീസിന്റെ അധികാരപരിധിയിലുള്ള ശാഖകള്‍ ഡിജിറ്റല്‍ സാക്ഷരതാ ദിനം ആചരിച്ചു. ഉപകരണങ്ങളുടെ ഭൗതികവും യുക്തിപരവുമായ സുരക്ഷ നിലനിര്‍ത്തുന്നതിന് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയായിരുന്നു ദിനാചരണത്തിന്റെ ലക്ഷ്യം.

 

ദിനാചരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുന്നതിന്റെ അപകടസാധ്യത, നേട്ടങ്ങള്‍, ബാധ്യതകള്‍ എന്നിവയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ചു. ഭീഷണികളുടെ പുതിയ വഴികളെക്കുറിച്ചും ഡിജിറ്റല്‍ ഭീഷണികളെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചും അവബോധവും സൃഷ്ടിച്ചു.

 

 

 

OTHER SECTIONS