പഞ്ചാബ് നാഷണല്‍ ബാങ്ക് 129-ാം സ്ഥാപക ദിനം ആഘോഷിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 129-ാം സ്ഥാപക ദിന ആഘോഷങ്ങള്‍ക്ക് ശതാബ്ദി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ ഹെഡ് എന്‍. രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു.

author-image
Web Desk
New Update
പഞ്ചാബ് നാഷണല്‍ ബാങ്ക് 129-ാം സ്ഥാപക ദിനം ആഘോഷിച്ചു

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 129-ാം സ്ഥാപക ദിന ആഘോഷങ്ങള്‍ക്ക് ശതാബ്ദി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ ഹെഡ് എന്‍. രാമചന്ദ്രന്‍ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. തുടര്‍ന്ന് ഓഫീസര്‍മാരുടെ സംഘടനയായ AIPNBOA യുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് മദര്‍ & ചില്‍ഡ്രന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് പരിസരത്തു വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചു. വൈകിട്ട് ഉപഭോക്താക്കള്‍ക്കായി ഇഫ്താര്‍ സംഗമവും നടത്തി.

 

kerala punjab national bank banking