ബൈജൂസ് ആപ്പില്‍ ഖത്തര്‍ ഇന്‍വെസറ്റ്‌മെന്റ് അതോറിറ്റി 150 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

By Online Desk .11 07 2019

imran-azhar

 

 

ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ എഡ്-ടെക് കമ്പനിയും ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പഠന ആപ്ലിക്കേഷനുമായ ബൈജൂസ് ലേണിങ് ആപ്പില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യു.ഐ.എ.) 150 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും. വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔള്‍ വെഞ്ചേഴ്സും നിക്ഷേപത്തില്‍ പങ്കാളികളാകും. ഔള്‍ വെഞ്ചേഴ്സ് ഒരു ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പില്‍ നടത്തുന്ന ആദ്യ നിക്ഷേപം കൂടിയാണിത്.


പുതിയ നിക്ഷേപ പദ്ധതികള്‍ ബൈജൂസിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പഠന ഉത്പന്നങ്ങള്‍ ആഗോള തലത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് സഹായകമാകും. സാങ്കേതിക സഹായത്തോടെയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയെന്നതാണ് നിക്ഷേപത്തിന്റെ പ്രാഥമിക ലക്ഷ്യം. ഔള്‍ വെഞ്ചേഴ്സ് പോലുള്ള ശക്തരായ കമ്പനികള്‍ കൂടെ ഉണ്ടായിരിക്കുന്നതില്‍ സന്തുഷ്ടരാണെന്നും ഇത്തരം നിക്ഷേപങ്ങള്‍ ആഗോളതലത്തില്‍ വ്യക്തിഗത ഡിജിറ്റല്‍ പഠനത്തിന്റെ വ്യാപനത്തിന് സഹായിക്കുമെന്നും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനും സി.ഇ.ഒ.യുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു നിക്ഷേപം വിദ്യാഭ്യാസ മേഖലയോടുള്ള ക്യുഐഎയുടെ ശക്തമായ പ്രതിബദ്ധതയെ കാണിക്കുന്നതാണെന്ന് ക്യു.ഐ.എ സി.ഇ.ഒ. മന്‍സൂര്‍ അല്‍ മഹമൂദ് പറഞ്ഞു.


പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എത്തിച്ചു നല്‍കുന്നതില്‍ ബൈജൂസ് മുന്‍പന്തിയിലാണെന്നും ബൈജൂസുമായുള്ള പുതിയ പങ്കാളിത്തം ഓരോ വിദ്യാര്‍ത്ഥിക്കും ഏറ്റവും മികച്ച പഠന അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും ഔള്‍ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടര്‍ അമിത് പട്ടേല്‍ പറഞ്ഞു.

 

 

OTHER SECTIONS