ഓഹരിവിപണിയിലെ അതികായകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

By priya.14 08 2022

imran-azhar

 

മുംബൈ: ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനുമായ രാകേഷ് ജുന്‍ജുന്‍വാല (62) അന്തരിച്ചു. ഇന്നു രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്‌സ് പട്ടിക പ്രകാരം 4,000 കോടിയിലേറെ രൂപയാണ് 'ഇന്ത്യയുടെ വാറന്‍ ബഫറ്റ്' എന്നറിയപ്പെടുന്ന ജുന്‍ജുന്‍വാലയുടെ ആസ്തി.

 

കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്റെ ഉടമയാണ് രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയര്‍ സര്‍വീസ്.മുംബൈയില്‍നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്. ഇന്‍ഗിഡോ എയര്‍ലൈന്‍സിന്റെ മുന്‍ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയര്‍വേയ്‌സിന്റെ മുന്‍ സിഇഒ വിനയ് ദുബെയുമാണ് ജുന്‍ജുന്‍വാലയോടൊപ്പം ആകാശ എയര്‍ലൈന്‍സിന്റെ അമരത്തുണ്ടായിരുന്നത്.

 

 

OTHER SECTIONS