നിക്ഷേപക‍ർ തള്ളിയ ഒരു ആശയം; പടുത്തുയ‍ർത്തിയത് 27,000 കോടി രൂപയുടെ കമ്പനി

റേസർപേ സിഇഒ ഹർഷിൽ മാത്തൂറിൻെറ ബിസിനസ് യാത്ര അത്ര എളുപ്പമായിരുന്നില്ല.

author-image
Lekshmi
New Update
നിക്ഷേപക‍ർ തള്ളിയ ഒരു ആശയം; പടുത്തുയ‍ർത്തിയത് 27,000 കോടി രൂപയുടെ കമ്പനി

100 തവണയോളം നിക്ഷേപക‍ർ തള്ളിയ ഒരു ആശയം.റേസർപേ സിഇഒ ഹർഷിൽ മാത്തൂറിൻെറ ബിസിനസ് യാത്ര അത്ര എളുപ്പമായിരുന്നില്ല.നിരാശനാവാതെ ആശയത്തെ പിന്തുടർന്ന് ഹർഷിൽ മാത്തൂർ എന്ന യുവാവ് പടുത്തുയ‍ർത്തിയത് 27,000 കോടി രൂപയുടെ കമ്പനി.

ലളിതവും സുരക്ഷിതവുമായ ഓൺലൈൻ മണി ട്രാൻസ്ഫർ സേവനങ്ങൾക്കായി ധാരാളം പ്ലാറ്റ് ഫോമുകൾ ഉണ്ട്.യൂണികോൺ സ്റ്റാർട്ടപ്പിൻെറ വിജയത്തിനായി പക്ഷേ ഒരുപാട് പരിശ്രമിക്കേണ്ടതായി വന്നു. ഏകദേശം 100 തവണയോളമാണ് പല നിക്ഷേപക‍ർ ബിസിനസ് ആശയം തള്ളിക്കളഞ്ഞത്.ലാഭകരമാകാൻ സാധ്യതയില്ലെന്ന് മറ്റുള്ളവ‍ർ വിധിയെഴുതിയ ആശയത്തിലൂടെ പക്ഷേ ഹർഷിൽ മാത്തൂ‍ർ പടുത്തുയ‍ർത്തിയത് ശതകോടികളുടെ ബിസിനസ് ആണ്.

ഐഐടിയിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഇയാൾ പഠനകാലത്ത് തന്നെ വിവിധ ഇടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പഠനശേഷവും വിവിധ കമ്പനികളിൽ ജോലി ചെയ്താണ് റേസർപേ രൂപീകരിക്കുന്നത്.ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഓൺലൈൻ പേയ്‌മെൻറുകളുടെയും 30 ശതമാനത്തോളം പ്രോസസ് ചെയ്യുന്നത് ഈ കമ്പനിയാണെന്ന് ഇവ‍ർ അവകാശപ്പെടുന്നു.

2021 ഒക്‌ടോബറിൽ സോവറിൻ വെൽത്ത് ഫണ്ട് ജിഐസി സ്‌പോൺസർ ചെയ്‌ത ഫണ്ടിംഗ് റൗണ്ടിലൂടെ കമ്പനിയുടെ 10 കോടി ഡോളർ നിക്ഷേപം നേടിയതോടെ റേസർപേ ഒരു യൂണികോൺ കമ്പനി ആയി മാറിയിരുന്നു.ഏപ്രിൽ പകുതിയോടെ 16 കോടി ഡോളർ നിക്ഷേപം എത്താൻ ഇതേ കമ്പനി സഹായിച്ചു.ഇതോടെ റേസർപേയുടെ മൂല്യം 300 കോടി ഡോളറായി ഉയർന്നു.

ഇന്ത്യയിലെ ഓൺലൈൻ പേയ്‌മെൻറ് പ്രോസസ്സിംഗ് രംഗത്താണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് പ്രവ‍ർത്തിക്കുന്നത്.ലോൺ പൈൻ ക്യാപിറ്റൽ, അൽകിയോൺ ക്യാപിറ്റൽ, ടിസിവി എന്നിവക്ക് പുറമെ ടൈഗർ ഗ്ലോബൽ, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, ജിഐസി, വൈ കോമ്പിനേറ്റർ എന്നിങ്ങനെയുള്ള വൻകിട കമ്പനികളും പണം നിക്ഷേപിച്ചിട്ടുണ്ട്.

ceo razorpay