സംസ്ഥാനത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍

By priya.25 07 2022

imran-azhar

 


കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിച്ച് ആഭ്യന്തര ഉപഭോക്താക്കാള്‍. ആദ്യമൊക്കെ സംസ്ഥാനത്ത് വീടുകളും ഫ്ളാറ്റുകളും വാങ്ങാന്‍ മുന്‍നിരയിലുണ്ടായിരുന്നത് വിദേശ ഇന്ത്യക്കാരായിരുന്നു. എന്നാല്‍ ഇന്ന് അവരുടെ പങ്കാളിത്തം കുത്തനെ കുറഞ്ഞു. സംസ്ഥാനത്ത് പ്രധാനമായും തിരുവനന്തപുരത്താണ് ഫ്ളാറ്റ് വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നത്.


ആദ്യം ഫ്ളാറ്റുകളും വീടുകളും വാങ്ങുന്നതിനായി മുന്‍നിരയിലുണ്ടായിരുന്നത് മുതിര്‍ന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ 35-50 വയസിന് ഇടയില്‍ പ്രായമുള്ളവരാണ് ഇവയെല്ലാം വാങ്ങാനായി മുന്‍നിരയില്‍ നില്‍ക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇവിടെ ഐടി കമ്പനികളും മറ്റും വര്‍ധിക്കുന്നതും മികച്ച ശമ്പളത്തോടെയുള്ള ജോലികള്‍ കിട്ടുന്നതുകൊണ്ടുമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഈ മാറ്റത്തിന് കാരണം.


നിലവില്‍ തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് വിപണി മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. കൂടുതല്‍ വികസനമുണ്ടായാല്‍ ഈ മേഖല ഇനിയും വളരും. കോവിഡ് മഹാമാരിക്ക് മുന്‍പുള്ളതിലും 15-25 ശതമാനം വളര്‍ച്ച തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴുണ്ട്.


ആവശ്യക്കാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സൗകര്യങ്ങളോട് കൂടിയ സ്‌ക്വയര്‍ഫീറ്റിന് 3500-13,000 രൂപ വരെയുള്ള ഫ്ളാറ്റുകളാണ് തിരുവനന്തപുരത്തുള്ളത്. ഇതില്‍ തന്നെ പ്രീമിയം സെഗ്മെന്റിന് ആവശ്യക്കാരും ഏറെയുണ്ട്. കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത് മികച്ച ഡിമാന്റാണ്.തിരുവനന്തപുരത്ത് ലഭ്യത കുറവാണ്. പക്ഷേ ഡിമാന്റ് കുത്തനെ ഉയര്‍ന്നു. എന്നാല്‍ കൊച്ചിയില്‍ ആവശ്യക്കാരുണ്ടെങ്കിലും പ്രോപ്പര്‍ട്ടികള്‍ക്ക് ക്ഷാമമില്ല.

 

 

 

 

 

OTHER SECTIONS