കൊറോണയിൽ തകർന്നടിഞ്ഞ് റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം റിലയന്‍സിന് സമ്മാനിച്ചത് ചരിത്ര നഷ്ടം.

author-image
Sooraj Surendran
New Update
കൊറോണയിൽ തകർന്നടിഞ്ഞ് റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ: കൊറോണ വൈറസിന്റെ വ്യാപനം റിലയന്‍സിന് സമ്മാനിച്ചത് ചരിത്ര നഷ്ടം. ചരിത്രത്തിൽ ആദ്യമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഒറ്റ ദിവസത്തെ വ്യാപാരത്തില്‍ ഇത്രയും ഭീമമായ നഷ്ടം നേരിടുന്നത്. എണ്ണവിലയില്‍ ഉണ്ടായ ഇടിവാണ് റിലയന്‍സിന്റെ കനത്ത തകർച്ചയ്ക്ക് കാരണമായത്. 1,700 പോയിന്റിനാണ് തിങ്കളാഴ്ച സെന്‍സെക്‌സ് ഇടിഞ്ഞത്. നിഫ്റ്റി 464 പോയിന്റും ഇടിഞ്ഞു. ഇത് ഇന്ത്യന്‍ വിപണിയെ വൻ തോതിലാണ് ബാധിക്കുക. നിലവിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് ഓഹരിവിപണികളെ ബാധിച്ചിരിക്കുന്നത്. കൊറോണ വൈറസ് മൂലം ഇന്ധന ഉപഭോഗത്തില്‍ വൻ തോതിലുള്ള കുറവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

mumbai