റിലയന്‍സ് ജിയോ 49 രൂപയ്ക്ക് ഇ ജി ബി ഡാറ്റ പ്ളാന്‍ അവതരിപ്പിച്ചു

ഡല്‍ഹി: റിപ്പബ്ളിക് ദിനത്തിന്‍റെ ഭാഗമായി റിലയന്‍സ് ജിയോ കുറഞ്ഞ നിരക്കില്‍ ഡാറ്റ പ്ളാന്‍ അവതരിപ്പിച്ചു.

author-image
praveen prasannan
New Update
റിലയന്‍സ് ജിയോ 49 രൂപയ്ക്ക് ഇ ജി ബി ഡാറ്റ പ്ളാന്‍ അവതരിപ്പിച്ചു

ഡല്‍ഹി: റിപ്പബ്ളിക് ദിനത്തിന്‍റെ ഭാഗമായി റിലയന്‍സ് ജിയോ കുറഞ്ഞ നിരക്കില്‍ ഡാറ്റ പ്ളാന്‍ അവതരിപ്പിച്ചു. റിലയന്‍സ് വണ്‍ ജി ബി 4 ജി ഡാറ്റ 49 രൂപയ്ക്കാണ് നല്‍കുന്നത്. 28 ദിവസമാണ് ഓഫര്‍ കാലാവധി.

ഇതിന് പുറമെ 11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ എന്നീ നിരക്കുകളിലും ജിയോ ഓഫറുകളുണ്ട്. എന്നാല്‍ ഇവ ജുലൈയില്‍ റിലയന്‍സ് ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക്ക് മാത്രമാണ്. പ്രയോ പെയ് ഡ് പ്ളാനുകളാണിത്.

1 ജി ബി ഡാറ്റയ്ക്കൊപ്പം ജിയോ മ്യൂസിക്, ജിയോ സിനിമ, ജിയോ ടി വി എന്നീ സേവനങ്ങളും ലഭിക്കും. ജിയോ ഇതര ഫോണ്‍ ഉപഭോക്താക്കള്‍ക്കായി 500 എം ബി ഡാറ്റ നല്‍കുന്ന പ്ളാന്‍ ഉടന്‍ തന്നെ അപ്ഗ്രേഡ് പരിഷ്കരികും. 1 ജി ബി 1.5 ജിബി എന്ന തോതിലായിരിക്കും പ്ളാന്‍ പരിഷ്കരിക്കുക.

കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ വിപണിയില്‍ മുന്നില്‍ റിലയന്‍സ് ജിയോഫോണാണ് എന്ന് കൌണ്ടര്‍ പോയിന്‍റ് വെളിപ്പെടുത്തിയിരുനു. നാലാം പാദത്തില്‍ സാംസംഗും മൈക്രോമാക്സും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

reliance jio new offer