പൊതു ഓഹരികള്‍ പിന്‍വലിക്കാന്‍ റിലയന്‍സ് റീട്ടെയില്‍

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് റീട്ടെയില്‍ പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ തിരികെ വാങ്ങാന്‍ ഒരുങ്ങുന്നു.

author-image
Greeshma Rakesh
New Update
പൊതു ഓഹരികള്‍ പിന്‍വലിക്കാന്‍ റിലയന്‍സ് റീട്ടെയില്‍

 

മുംബൈ : മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് റീട്ടെയില്‍ പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികള്‍ തിരികെ വാങ്ങാന്‍ ഒരുങ്ങുന്നു. ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് തിരികെ വാങ്ങാന്‍ പ്രഖ്യാപിച്ചത്. പ്രൊമോട്ടര്‍മാര്‍ ഒഴികെയുള്ളവരുടെ എല്ലാ ഓഹരികളും തിരികെ വാങ്ങുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

കൂടിയ വിലയ്ക്ക് ഓഹരികള്‍ സ്വന്തമാക്കിയവര്‍ക്ക് ഇത് തിരിച്ചടിയാകും. തിരികെ വാങ്ങല്‍ പദ്ധതി പ്രകാരം 12.31 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിക്ഷേപകരുടെ അനുമതി കൂടി ലഭിച്ചാല്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കേണ്ടിവരും.റിലയന്‍സ് 99.91% ഓഹരികളും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെ കൈവശമാണുള്ളത്.

പ്രമോട്ടര്‍മാര്‍ അല്ലാത്ത ഓഹരി ഉടമകളിലായി 78.65 ലക്ഷം ഓഹരികളും ഉണ്ട്. ചില ബ്രോക്കര്‍മാരും അവരുടെ ഇടനിലക്കാരും ലിസ്റ്റ് ചെയ്യാത്ത കമ്പനിയുടെ ഓഹരികള്‍ കൂടിയ വിലയ്ക്ക് ട്രെഡ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ നീക്കം നടത്തിയത് എന്നാണ് സൂചന.2,500-2,800 നിലവാരത്തില്‍ കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള നിക്ഷേപക സ്ഥാപനമായ ബേണ്‍സ്‌റ്റെയിന്റെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് റീട്ടെയിലിന്റെ മൂല്യം 10.82 ലക്ഷം കോടി രൂപയാണ്. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സിന്റെ 85% ഓഹരികളും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലാണ് ഇപ്പോഴുള്ളത്.

ആഗോള പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളില്‍ നിന്ന് 2020ല്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് 47,265 കോടി രൂപ സമാഹരിച്ചിരുന്നു. 4.2 ലക്ഷം കോടി രൂപയായിരുന്നു അന്ന് കമ്പനിയുടെ മൂല്യം.2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 30% വര്‍ധിച്ച് 9,181 കോടി രൂപയായിരുന്നു.

mukesh ambani Bussiness News reliance retail