റി​സ​ർ​വ് ബാ​ങ്ക് റി​പ്പോ നി​ര​ക്കിൽ വർധനവ്

By BINDU PP .01 Aug, 2018

imran-azhar

 

 


ന്യൂഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ വർധനവ്. കാൽ ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. റീപ്പോ നിരക്കിന്റെ കാര്യത്തിൽ 6 .25 ശതമാനമായിരുന്നത് ഇപ്പോൾ 6 . 50 ശതമാനമായി വർധിപ്പിച്ചത്. 6.25 ശതമാനമായിരിക്കും റിവേഴ്സ് റിപ്പോ നിരക്ക്. 2014നുശേഷം ഇതു രണ്ടാം തവണയാണ് ആർബിഐ നിരക്ക് വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിൽ റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നു. ഇതോടെ ബാങ്കുകൾ വായ്പ പലിശ നിരക്ക് വർധിപ്പിച്ചേക്കും. ഭവ, വാഹന വായ്പ പലിശനിരക്കുകൾ ഉയരുന്നതിനും ഇതു കാരണമാകും.പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം കുറയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏപ്രിലില്‍ 4.58 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ജൂണിൽ  5.77 ശതമാനമായി ഉയർന്നിരുന്നു. ഇനിയും നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.  ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പ നിരക്ക് താഴ്ത്തുകയെന്ന കടുത്ത വെല്ലുവിളിയാണ് റിസർവ് ബാങ്ക് കാണുന്നത്.