വിപ്രോ കമ്പനി ചെയര്‍മാനായി റിഷാദ് പ്രേംജി ചുമതലയേറ്റു

മുംബൈ: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐ ടി കമ്പനിയായ വിപ്രോയുടെ ചെയര്‍മാനായി റിഷാദ് പ്രേംജി ചുമതലയേറ്റു.

author-image
online desk
New Update
വിപ്രോ കമ്പനി ചെയര്‍മാനായി റിഷാദ് പ്രേംജി ചുമതലയേറ്റു

മുംബൈ: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐ ടി കമ്പനിയായ വിപ്രോയുടെ ചെയര്‍മാനായി റിഷാദ് പ്രേംജി ചുമതലയേറ്റു. പിതാവ് അസിം പ്രേംജി വിരമിച്ചതോടെയാണ് മകന്‍ റിഷാദ് ചെയര്‍മാനായത്. 74കാരനായ അസിം പ്രേംജി തുടര്‍ന്നും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകും.

വിപ്രോയെ അതിവേഗ വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കുന്നതാകും 42കാരനായ റിഷാദിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. വെസ്ലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് എം ബി എയും നേടിയിട്ടുണ്ട്. അതിഥി പ്രേംജിയാണ് ഭാര്യ. രോഹന്‍ പ്രേംജി, റിയ പ്രേംജി എന്നിവരാണ് മക്കള്‍. 2018 -19 കാലയളവില്‍ നാസ്‌കോമിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.

 

Wipro chairman