റബർ വില ഇടിയുന്നു ; ഈ വർഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് റബ്ബര്‍ വില ഇടിയുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാപാരികള്‍ 126 രൂപ വിലയ്ക്കാണ് ഇന്ന് റബ്ബര്‍ വാങ്ങുന്നത്.

author-image
Anju N P
New Update
റബർ വില ഇടിയുന്നു ; ഈ വർഷത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി

കോട്ടയം: സംസ്ഥാനത്ത് റബ്ബര്‍ വില ഇടിയുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാപാരികള്‍ 126 രൂപ വിലയ്ക്കാണ് ഇന്ന് റബ്ബര്‍ വാങ്ങുന്നത്.

അതേസമയം, രാജ്യാന്തര വിപണിയില്‍ 113 രൂപയാണ് വില. രാജ്യാന്തര തലത്തിലും ആഭ്യന്തര തലത്തിലും ഉണ്ടായ വില തകര്‍ച്ച സംസ്ഥാനത്തെ റബ്ബര്‍ മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ആര്‍ എസ് എസ് - 5 ഗ്രേഡ് റബ്ബറിന് 118 രൂപയാണ് ഇന്നത്തെ വില.

ഉയര്‍ന്ന വിലയില്‍ റബ്ബര്‍ വാങ്ങാന്‍ വന്‍കിട കമ്പനികള്‍ തയ്യാറല്ല. അതിനാല്‍ തന്നെ, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 140 രൂപ വില സ്ഥിരത പദ്ധതിയും കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് കാര്യമായി ഉപയോഗപ്പെട്ടില്ല.

rubber price