രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്

By BINDU PP.10 Sep, 2018

imran-azhar

 

 

 

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 72 രൂപ 41 പൈസയായി. വ്യാപാരം തുടങ്ങിയ ഉടനെ രൂപയുടെ മൂല്യത്തില്‍ 58 പൈസയുടെ ഇടിവുണ്ടായി. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്‍റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് രൂപയുടെ മൂല്യം തിരിച്ചുകയറിയിരുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ 26 പൈസ വര്‍ധിച്ച്‌ 71.73ല്‍ ആയിരുന്നു അന്ന് വ്യാപാരം അവസാനിപ്പിച്ചത്.