എസ്ബിഐ നിക്ഷേപ, വായ്പ പലിശ വീണ്ടും കുറച്ചു

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു.

author-image
online desk
New Update

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ വീണ്ടും കുറച്ചു. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ 10 ബേസിസ് പോയന്റാണ് കുറവ് വരുത്തിയത്. ഇതോടെ വായ്പ പലിശ നിരക്ക് 8.25 ശതമാനത്തില്‍നിന്ന് 8.15 ശതമാനമായി കുറയും. നേരത്തെ ഇത് 8.25 ശതമാനമായിരുന്നു.

ഇന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. ഇന്നലെ രാവിലെയാണ് പലിശ കുറച്ച കാര്യം ബാങ്ക് പുറത്തുവിട്ടത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇത് അഞ്ചാംതവണയാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് പ്രകാരമുള്ള വായപ് പലിശനിരക്കില്‍ കുറവുവരുത്തുന്നത്.

വായ്പ പലിശക്കൊപ്പം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കും ബാങ്ക് കുറച്ചിട്ടുണ്ട്. 20-25 ബേസിസ് പോയന്റ് വരെയാണ് കുറവുവരുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് നിക്ഷേപ പലിശ കുറയ്ക്കുന്നത്.

 

sbi reduces deposit and loan interest