എടിഎം സേവനനിരക്ക് എസ്.ബി.ഐ പരിഷ്‌കരിച്ചു

ന്യൂ ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ, എടിഎം ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു.

author-image
online desk
New Update
എടിഎം സേവനനിരക്ക് എസ്.ബി.ഐ പരിഷ്‌കരിച്ചു

ന്യൂ ഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ, എടിഎം ഇടപാടുകള്‍ക്കുള്ള സേവന നിരക്കുകള്‍ പരിഷ്‌കരിച്ചു. പുതിയ നിര്‍ദേശ പ്രകാരം മാസം എടിഎമ്മിലൂടെയുള്ള എട്ട് ഇടപാടുകള്‍ക്ക് വരെ എസ്.ബി.ഐ സേവനനിരക്ക് ചുമത്തില്ല.

ഇതില്‍ അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലൂടെയും മൂന്നെണ്ണം മറ്റ് എ.ടി.എമ്മുകളിലൂടെയും നടത്താം. ഗ്രാമീണ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് 10 എ.ടി.എം ഇടപാടുകള്‍ സൗജന്യമാണ്. അഞ്ചെണ്ണം എസ്.ബി.ഐ എ.ടി.എമ്മുകളിലും അഞ്ചെണ്ണം മറ്റ് എ.ടി.എമ്മുകളിലുമാണ് സൗജന്യം.

അഞ്ച് രൂപ മുതല്‍ 20 രൂപ വരെയാണ് എ.ടി.എം ഇടപാടുകള്‍ക്ക് എസ്.ബി.ഐ ചുമത്തുന്ന സേവന നിരക്ക്. അക്കൗണ്ടില്‍ പണമില്ലാതെ എ.ടി.എമ്മിലൂടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ 20 രൂപയും ജി.എസ്.ടിയും നല്‍കണം. കാര്‍ഡില്ലാത്ത എ.ടി.എം ഇടപാടുകള്‍ക്ക് 22 രൂപയാണ് നിരക്ക്. സാലറി അക്കൗണ്ട് ഉടമകളുടെ എടിഎം ഇടപാടുകള്‍ക്ക് പരിധിയില്ല.

 

.

sbi updates service rates