എസ് ബി ഐ ഉപഭോക്താക്കൾക്ക് യു പി ഐ വഴി ഇടപാടുകൾനടത്തുന്നതിൽ തടസ്സം ; വിശദീകരണം നൽകി എസ്ബിഐ

By online desk .10 08 2020

imran-azhar
ന്യൂഡൽഹി: എസ് ബി ഐ ഉപഭോക്താക്കൾക്ക് യു പി ഐ വഴി ഇടപാടുകൾനടത്തുന്നതിൽ തടസ്സം നേരിടുന്നതായി റിപ്പോർട്ട് ; ഏതാനും ദിവസങ്ങളിലായി പ്രശനം തുടരുന്നു എന്നാൽ ഈ പ്രശ്നം അധികൃതർ ഇതുവരെ പരിഹരിച്ചിട്ടില്ല എന്നാണ് വിവരം. നിരവധി അക്കൗണ്ട് ഉടമകളാണ് ട്വിറ്ററിലോടെ ഈ കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടുദിവസം മുൻപാണ് എസ് ബി ഐ യുടെ അക്കൗണ്ട് വഴിയുള്ള യു പി ഐ ഡിജിറ്റൽ പണമിടപാടുകൾ നടത്താനാകുന്നിലെന്ന പരാതി ഉയർന്നത്.ഗൂഗിൾ പേ, ഫോൺ പേ , പേ ടിഎം, ഭീം തുടങ്ങിയ ആപുകളെല്ലാം തന്നെ പ്രശ്നം നേരിടുന്നുണ്ട്.

 

വ്യാപകമായി പരാതികൾ ഉയർന്നതോടെ ബാങ്ക് തന്നെ ഈ കാര്യത്തിൽ ട്വിറ്ററിലൂടെ വിശദീകരണം നൽകി. എസ് ബി ഐ യുടെ യു പി ഐ അപ്പുകളിൽ ഇടക്കിടെ കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നായിരുന്നു വിശദീകരണം. കൂടാതെ ഉപഭോക്താക്കൾ മറ്റു ഡിജിറ്റൽ പേയ്മെന്റ് മാര്ഗങ്ങള് ഉപയോഗിക്കാനും എസ് ബി ഐ അഭ്യർത്ഥിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ലെന്നാണ് ഉപഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നത്.

OTHER SECTIONS