തലസ്ഥാനത്തെ ലുലു മാളിന് രണ്ട് വയസ്സ് ; ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകള്‍

രണ്ട് വര്‍ഷം പിന്നിടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ബംപര്‍ സമ്മാനപദ്ധതികളുമായി ലുലു മാള്‍.

author-image
anu
New Update
തലസ്ഥാനത്തെ ലുലു മാളിന് രണ്ട് വയസ്സ് ; ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകള്‍

തിരുവനന്തപുരം : രണ്ട് വര്‍ഷം പിന്നിടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ബംപര്‍ സമ്മാനപദ്ധതികളുമായി ലുലു മാള്‍. ലുലു ടൂ ഗുഡ്, ടൂ ഇയര്‍ ആനിവേഴ്‌സറി ബൊണാന്‍സ എന്നിങ്ങനെ മാളില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതികള്‍. പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഷോപ്പിംഗ്, ലൈഫ് മാറ്റിമറിക്കാം ഉള്‍പ്പെടെയുള്ള ബംപര്‍ പദ്ധതികളും ഡിസംബര്‍ 16 രാവിലെ മുതല്‍ 17 രാത്രിവരെ അന്‍പത് ശതമാനം ഇളവില്‍ മിഡ്‌നൈറ്റ് ഷോപ്പിംഗുമാണ് ഒരുക്കിയിരിയ്ക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിയ്ക്കുന്ന ടൂ ഇയര്‍ ആനിവേഴ്‌സറി ബൊണാന്‍സയുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കണക്ട്, ഫാഷന്‍ സ്റ്റോര്‍ തുടങ്ങിയ ഷോപ്പുകളില്‍ നിന്ന് കുറഞ്ഞത് 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബംപര്‍ സമ്മാനപദ്ധതിയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മാളിലെ ലുലു ഷോപ്പുകളില്‍ നിന്ന് സൗജന്യ ഷോപ്പിംഗ് നടത്താം.

വിജയികള്‍ക്ക് ഒരു വര്‍ഷത്തില്‍ ഓരോ മാസവും പതിനായിരം രൂപയുടെ ഷോപ്പിംഗാണ് നടത്താന്‍ കഴിയുക. ഡിസംബര്‍ 16നും 31നുമിടയില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക. ഇതിന് പുറമെ ഇതേ കാലയളവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് എന്നീ ലുലു ഔട്ട്ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും സ്വര്‍ണ്ണനാണയങ്ങള്‍, ടിവി അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.

lulu mall Latest News Business News