ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റി; സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഡോ. ബോബി ചെമ്മണൂര്‍

By online desk.16 12 2019

imran-azhar

 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫിയെടുക്കപ്പെട്ട സെലിബ്രിറ്റിയെ കണ്ടെത്താനായി സംഘടിപ്പിച്ച സെല്‍ഫി സ്റ്റാര്‍ മത്സരത്തില്‍ ഡോ.ബോബി ചെമ്മണൂര്‍ വിജയിയായി. 812 കി.മീ റണ്‍ യുണീക് റെക്കോര്‍ഡ് ഹോള്‍ഡറും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (വേള്‍ഡ് പീസ്) ജേതാവുമാണ് ഡോ. ബോബി ചെമ്മണൂര്‍. മിസ് കോസ്‌മോ വേള്‍ഡ് 2019 സാന്ദ്ര സോമന്‍, മിസ്റ്റര്‍ ഏഷ്യ പസഫിക് സില്‍വര്‍ മെഡല്‍ ജേതാവ് ജിനു മാലില്‍ എന്നിവരില്‍ നിന്നും സെല്‍ഫി സ്റ്റാര്‍ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി. മത്സരത്തില്‍ പൊതുജനങ്ങള്‍ അയച്ച സെല്‍ഫികളില്‍ ഏറ്റവും കൂടുതല്‍ ഡോ. ബോബി ചെമ്മണൂരിനോടൊപ്പമുള്ള സെല്‍ഫികളായിരുന്നു.

OTHER SECTIONS