സെൻസെക്സ് 885.72 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

By online desk .14 05 2020

imran-azhar

മുംബൈ: ഒന്നാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ദിവസം നേട്ടത്തിൽ ക്ലോസ്സ് ചെയ്ത വിപണി രണ്ടാം ഘട്ട സാമ്പത്തിക പാക്കജ് പ്രഖ്യാപിക്കാനിരിക്കെ വലിയ നേട്ടങ്ങളുണ്ടാക്കാതെ ക്ലോസ് ചെയ്തു.

 

സെന്‍സെക്‌സ് 885.72 പോയന്റ് നഷ്ടത്തില്‍ 31122.89ലും നിഫ്റ്റി 240.80 പോയന്റ് താഴ്ന്ന് 9142.75 ലുമാണ് വ്യാപാരം ക്ലോസ്‌ ചെയ്തത് . ബി എസ് ഇ യിലെ 986 കമ്പനി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1324 ഓഹരികൾ നഷ്ടത്തിലുമാണ് അവസാനിപ്പിച്ചത്. വില്പന സമ്മര്‍ദവും ആഗോള കാരണങ്ങളുമാണ് സൂചികകളെ ബാധിച്ചത്.ഹിൻഡാൽകോ , ടെക് മഹീന്ദ്രയും , ഇൻഫോസിസ് , എച്ച്ഡിഎഫ് ‌സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത് .നിഫ്റ്റി ഐടി സൂചിക 3.5 ശതമാനം ഇടിഞ്ഞു. അതേസമയം ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഹീറോ മോട്ടോര്‍കോര്‍പ്, എല്‍ആന്‍ഡ്ടി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

OTHER SECTIONS