ഓഹരി വിപണിയില്‍ മൂന്നാം ദിവസവും തിളക്കം; റെക്കോഡില്‍ സൂചികകള്‍

മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടം നിക്ഷേപകരെ ആകര്‍ഷിച്ചു.

author-image
Rajesh Kumar
New Update
ഓഹരി വിപണിയില്‍ മൂന്നാം ദിവസവും തിളക്കം; റെക്കോഡില്‍ സൂചികകള്‍

മുംബൈ: മൂന്നു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തോടെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ നേട്ടം നിക്ഷേപകരെ ആകര്‍ഷിച്ചു.

സെന്‍സെക്‌സ് 458.03 പോയന്റ് ഉയര്‍ന്ന് 50,255.75 ലും നിഫ്റ്റി 142.10 പോയന്റ് നേട്ടത്തില്‍ 14,790 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1752 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1189 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 149 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

വ്യാപാരത്തിനിടെ സെന്‍സെക്‌സ് 600 പോയന്റ് ഉയര്‍ന്ന് 50,408ലും നിഫ്റ്റി 14,839 ലുമെത്തി. നിഫ്റ്റി 15,000 മറികടക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

ശ്രീ സിമെന്റ്‌സ്, അള്‍ട്രടെക് സിമെന്റ്, മാരുതി സുസുകി, ഐടിസി, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

രണ്ടു ശതമാനത്തോളം ഫാര്‍മ, പൊതുമേഖല ബാങ്ക് സൂചികകള്‍ ഉയര്‍ന്നപ്പോള്‍, വാഹനം, ലോഹം, ഊര്‍ജം എന്നീ സൂചികകള്‍ ഒരു ശതമാനം വീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

business sensex nifty