സെൻസെക്‌സ് 62,000 കടന്നു; 101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം

By Vidya.19 10 2021

imran-azhar

 


മുംബൈ: സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ്.ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് വിപണിയ്ക്ക് കരുത്തായത്.101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം.

 

 

390 പോയന്റ് നേട്ടത്തോടെയാണ് സെൻസെക്‌സിൽ വ്യാപാരം ആരംഭിച്ചത്. 62,156ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 18,600 കടക്കുകയുംചെയ്തു. ഐആർസിടിസിയുടെ വിപണിമൂല്യം ഒരു ലക്ഷംകോടി പിന്നിട്ടു.

 

 

ഓഹരി വില ഏഴുശതമാനം ഉയർന്ന് 6,332 നിലവാരത്തിലെത്തി. ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വില 15 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 916 നിലവാരത്തിലുമെത്തി.

 

 

OTHER SECTIONS