വിപണിയിൽ തുടക്കം നേട്ടത്തിലും പിന്നീട് നഷ്ടത്തിലും

By Chithra.12 07 2019

imran-azhar

 

മുംബൈ: നേട്ടത്തോടെ ആരംഭിച്ച ഓഹരി വിപണി അധികം വൈകാതെ നഷ്ടത്തിലേക്ക് ഇറങ്ങി. സെൻസെക്സ് 57 പോയിന്റ് താഴ്ന്ന് 38765ലും നിഫ്റ്റിയാകട്ടെ 21 പോയിന്റ് താഴ്ന്ന് 11561ലുമാണ് വ്യാപാരം നടക്കുന്നത്.

 

ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 732 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 719 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ബാങ്ക്, എഫ് എം സി ജി ഓഹരികൾ നഷ്ടത്തിലാണ്.

 

സൺ ഫാർമ, റിലയൻസ്, യെസ് ബാങ്ക്, എച്ച് ഡി എഫ് സി, ടി സി എസ് തുടങ്ങിയവ ലാഭത്തിലും, വിപ്രോ, ഐ ഓ സി, ടാറ്റ മോട്ടോർസ്, ഭാരതി എയർടെൽ മുതലായവ നഷ്ടത്തിലുമാണ്.