കുതിച്ചുയർന്ന് വിപണി; സെൻസെക്‌സ് 300 പോയന്റ് നേട്ടത്തിൽ

എന്നാൽ ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, നെസ് ലെ, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

author-image
Aswany Bhumi
New Update
കുതിച്ചുയർന്ന് വിപണി; സെൻസെക്‌സ് 300 പോയന്റ് നേട്ടത്തിൽ

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്‌സ് 300 പോയന്റ് നേട്ടത്തിൽ 50,070ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 14,809ലുമാണ് വ്യാപാരം തുടക്കമിട്ടത്.

എച്ച്‌സിഎൽ ടെക്, മാരുതി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ഐടി ഉൾപ്പടെ നിഫ്റ്റിയിലെ എല്ലാ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ ഒരുശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

കോവിഡ് വ്യാപനത്തെതുടർന്ന് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധിപറയാനിരിക്കെയാണ് വിപണിയിലെ നേട്ടം.

എന്നാൽ ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, നെസ് ലെ, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

sensex ains 300pts