ഓഹരി സൂചികകൾ തുടർച്ചയായി രണ്ടാമത്തെ ദിവസവും നേട്ടത്തിൽ ക്ലോസ്‌ചെയ്തു

By സൂരജ് സുരേന്ദ്രന്‍.02 03 2021

imran-azhar

 

 

മുംബൈ: ഓഹരി സൂചികകൾ തുടർച്ചയായി രണ്ടാമത്തെ ദിവസവും നേട്ടത്തിൽ ക്ലോസ്‌ചെയ്തു.

 

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വിപ്രോ, അദാനി പോർട്‌സ്, എൻടിപിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

 

നിഫ്റ്റി ഐടി, ഓട്ടോ സൂചികകൾ മൂന്നുശതമാനംവീതം നേട്ടത്തിലാണ് ക്ലോസ്‌ചെയ്തത്.

 

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.5ശതമാനവും നേട്ടമുണ്ടാക്കി. നിഫ്റ്റി നിഫ്റ്റി 157.60 പോയന്റ് ഉയർന്ന് 14,919.10ലാണ് ക്ലോസ് ചെയ്തത്.

 

സെൻസെക്‌സ് 447.05 പോയന്റ് നേട്ടത്തിൽ 50,296.89ലുമാണ് ക്ലോസ് ചെയ്തത്.

 

ഒഎൻജിസി, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

 

OTHER SECTIONS