ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടം. സെന്‍സെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്.

author-image
Web Desk
New Update
ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടം. സെന്‍സെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 352 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1050 ഓഹരികള്‍ നഷ്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ല. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ എട്ടു ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്.

എച്ച്സിഎല്‍ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

sensex nifty