സെൻസെക്‌സ് 767 പോയന്റ് നേട്ടത്തിൽ; നിഫ്റ്റി വീണ്ടും മുകളിൽ

By Preethi Pippi.12 11 2021

imran-azhar

 

മുംബൈ: സെൻസെക്‌സ് 767 പോയന്റ് നേട്ടത്തിൽ 60,686.69ലും നിഫ്റ്റി 229.20 പോയന്റ് ഉയർന്ന് 18,102.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാര ആഴ്ചയുടെ അവസാനദിവസം മികച്ച നേട്ടത്തിൽ സൂചികകൾ ക്ലോസ് ചെയ്തു.

 

 

ടി, പവർ, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി വീണ്ടും 18,000 കടന്നു.ടെക് മഹീന്ദ്ര, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, വിപ്രോ, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

 

 

ബജാജ് ഓട്ടോ, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ആക്‌സിസ് ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു.

 

 

OTHER SECTIONS