സെൻസെക്‌സ് 453 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

By vidya.13 10 2021

imran-azhar

 

മുംബൈ: വിപണി അതിന്റെ റെക്കോഡ് കുതിപ്പ് തുടർന്നു.സെൻസെക്‌സ് 452.74 പോയന്റ് നേട്ടത്തിൽ 60,737.05ലും നിഫ്റ്റി 169.80 പോയന്റ് ഉയർന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച 9.5ശതമാകുമെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിക്ക് തുണയായി.

 

 


ഓട്ടോ, ഐടി, മെറ്റൽ, ഇൻഫ്ര ഓഹരികൾ സൂചികകളെ വീണ്ടും റെക്കോഡ് ഉയരത്തിലെത്തിച്ചു.ടാറ്റ മോട്ടോഴ്‌സ് 20ശതമാത്തിലേറെ നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരി വില 507 നിലവാരത്തിലെത്തി.

 

 

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, പവർ ഗ്രിഡ് കോർപ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. മാരുതി സുസുകി, ഒഎൻജിസി, കോൾ ഇന്ത്യ, എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.

 

 

OTHER SECTIONS