ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബയ്: രാവിലെ ഫ്‌ളാറ്റ് ട്രേഡിംഗിലാണ് ഇന്ത്യന്‍ ഓഹരി വിപണി തുടങ്ങിയത്.

author-image
online desk
New Update
ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബയ്: രാവിലെ ഫ്‌ളാറ്റ് ട്രേഡിംഗിലാണ് ഇന്ത്യന്‍ ഓഹരി വിപണി തുടങ്ങിയത്. എന്നാല്‍, തുടര്‍ന്ന് വന്ന മണിക്കൂറുകളില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തിലായി. രണ്ടാം സെഷനിലേക്ക് വ്യാപാരം കടന്നതോടെ വിപണി മികച്ച നിലയിലെത്തി. മുംബയ് ഓഹരി സൂചികയായ സെന്‍സെക്‌സ് 234 പോയിന്റ്് ഉയര്‍ന്ന് 39,131.89 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 73 പോയിന്റ് ഉയര്‍ന്ന് 11,661.05 ലെത്തി. ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, സീ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

sensex today