സെൻസെക്സ് 262 പോയിന്റ് നേട്ടത്തിൽ തുടക്കം

By online desk .25 01 2021

imran-azhar

 


മുംബൈ:ഓഹരിവിപണിയിൽ മുന്നേറ്റം. സെൻസെക്സ് 262 പോയന്റ് നേട്ടത്തില്‍ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയര്‍ന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചു. ബി എസ് ഇ യിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 260 ഓഹരികൾ നഷ്ട്ടത്തിലുമായിരുന്നു. അതേസമയം 61 ഓഹരികള്‍ക്ക് മാറ്റമില്ല.

 

ഗ്രാസിം, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എല്‍ആന്‍ഡ്ടി, യുപിഎല്‍, ഐസിഐസിഐ ബാങ്ക്, ഗെയില്‍, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

 

റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

OTHER SECTIONS