ഓഹരി സൂചികകളിൽ നേട്ടം; സെൻസെക്‌സ് 138 പോയന്റ് ഉയർന്ന് 48,942-ൽ

ഓഹരി സൂചികകളിൽ നേട്ടംതുടരുകയാണ്. സെൻസെക്‌സ് 138 പോയന്റ് ഉയർന്ന് 48,942ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 14,628ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 945 ഓഹരികൾ നേട്ടത്തിലും 316 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ്‌സ്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടിസിഎസ്, എൽആൻഡ്ടി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

author-image
sisira
New Update
ഓഹരി സൂചികകളിൽ നേട്ടം; സെൻസെക്‌സ് 138 പോയന്റ് ഉയർന്ന് 48,942-ൽ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുകയാണ്. സെൻസെക്‌സ് 138 പോയന്റ് ഉയർന്ന് 48,942ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 14,628ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 945 ഓഹരികൾ നേട്ടത്തിലും 316 ഓഹരികൾ നഷ്ടത്തിലുമാണ്. 51 ഓഹരികൾക്ക് മാറ്റമില്ല.

ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്, ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ്‌സ്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസർവ്, ടിസിഎസ്, എൽആൻഡ്ടി, ടൈറ്റാൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

നിഫ്റ്റി ഫാർമ, ഐടി സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്.

മൈൻഡ്ട്രീ, ഡെൻ നെറ്റ് വർക്‌സ്, ജിടിപിഎൽ ഹാത് വെ തുടങ്ങിയ കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

business sensex