വിപണിയിലിന്ന് നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 212 പോയന്റ് നേട്ടത്തിൽ, നിഫ്റ്റി 15,800ന് മുകളിൽ

രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിലിന്ന് ഉണർവ്. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്‌സ് 212 പോയന്റ് നേട്ടത്തിൽ 52,762ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 15,810ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

author-image
sisira
New Update
വിപണിയിലിന്ന് നേട്ടത്തോടെ തുടക്കം; സെൻസെക്‌സ് 212 പോയന്റ് നേട്ടത്തിൽ, നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിലിന്ന് ഉണർവ്. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്.

സെൻസെക്‌സ് 212 പോയന്റ് നേട്ടത്തിൽ 52,762ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 15,810ലുമാണ് വ്യാപാരം ആരംഭിച്ചത്.

മാരുതി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

നിഫ്റ്റി റിയാൽറ്റി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. സ്‌പൈസ് ജെറ്റ്, വോഡാഫോൺ ഐഡിയ, ഡിഷ് ടിവി തുടങ്ങി 900ലേറെ കമ്പനികളാണ് ബുധനാഴ്ച പാദഫലം പുറത്തുവിടുന്നത്.

business sensex