ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം;സെൻസെക്‌സ് 224 പോയന്റ് ഉയർന്ന് 52,668-ൽ

By sisira.29 07 2021

imran-azhar

 

 

 

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,750ന് മുകളിലെത്തി. സെൻസെക്‌സ് 224 പോയന്റ് ഉയർന്ന് 52,668ലും നിഫ്റ്റി 70 പോയന്റ് നേട്ടത്തിൽ 15,780ലുമാണ് വ്യാപാരം ആരംഭിച്ചത്.

 

ആഗോള വ്യാപകമായി മൂന്നുദിവസംനീണ്ട വിൽപന സമ്മർദത്തെ അതിജീവിച്ചാണ് വിപണി നേട്ടം വീണ്ടെടുത്തത്.

 

എച്ച്‌സിഎൽ ടെക്, ടെക്മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ഇൻസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആൻഡ്ടി, എൻടിപിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.


ടെക് മഹീന്ദ്ര, ടിവിഎസ് മോട്ടോഴ്‌സ്, ഫ്യൂച്ചർ റീട്ടെയിൽ, ലോറസ് ലാബ്‌സ്, പിവിആർ, റെയ്മണ്ട്, യൂണിയൻ ബാങ്ക് തുടങ്ങി 90 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

OTHER SECTIONS