സെൻസെക്സിൽ ഉണർവോടെ തുടക്കം; നിഫ്റ്റി 14,750ന് മുകളിൽ

ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളെയും ചലിപ്പിച്ചു.സെൻസെക്‌സ് 264 പോയന്റ് ഉയർന്ന് 48,996ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 14,753ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1296 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 264 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല.

author-image
sisira
New Update
സെൻസെക്സിൽ ഉണർവോടെ തുടക്കം; നിഫ്റ്റി 14,750ന് മുകളിൽ

മുംബൈ: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളെയും ചലിപ്പിച്ചു.സെൻസെക്‌സ് 264 പോയന്റ് ഉയർന്ന് 48,996ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തിൽ 14,753ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 1296 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 264 ഓഹരികൾ നഷ്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല.

എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ഐടിസി, ഇൻഫോസിസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിൻസർവ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൽആൻഡ്ടി, ഏഷ്യൻ പെയിന്റ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

ഭാരതി എയർടെൽ, കോൾഗേറ്റ് പാമോലീവ്, ഓറിയന്റ് സിമെന്റ് തുടങ്ങി 24 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

business sensex