സെൻസെക്‌സിൽ നേട്ടത്തോടെ തുടക്കം; 298 പോയന്റ് ഉയർന്നു

By Preethi Pippi.21 10 2021

imran-azhar

 

മുംബൈ: ആഗോള വിപണികളിൽനിന്നുള്ള സമ്മിശ്ര പ്രതികരണങ്ങൾക്കിടെ രാജ്യത്തെ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെ്ൻസെക്‌സ് 298 പോയന്റ് ഉയർന്ന് 61,558ലും നിഫ്റ്റി 42 പോയന്റ് നേട്ടത്തില്‍ 18,309ലുമാണ് വ്യാപാരം ആരംഭിച്ചത്.

 

 


ഒഎൻജിസി (2.81%), സൺഫാർമ(1.63%), പവർഗ്രിഡ് (1.39%), എച്ച്ഡിഎഫ്സി(1.03%), കൊട്ടക് ബാങ്ക് (0.90%), ടാറ്റാസ്റ്റീൽ (0.80%), എൽആൻഡ്ടി (0.80%) തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.

 

ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ രാജ്യത്തെ സൂചികകൾ ആകർഷകമല്ലെന്ന ആഗോള ബ്രോക്കിങ് സ്ഥാപനമായ യുബിഎസിന്റെ വിലയിരുത്തൽ വിപണിയെ ബാധിച്ചേക്കാം. വിദേശ നിക്ഷേപവരവിനെയാകും ഇത് സ്വാധീനിച്ചേക്കുക.

 


ഏഷ്യൻ പെയിന്റ്, ടൈറ്റാൻ, ബജാജ് ഓട്ടോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ തുടങ്ങിയവ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി തുടങ്ങിയവ ഒരു ശതമാനം വീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേരിയനേട്ടത്തിലാണ്.

 

 

 

OTHER SECTIONS