ബിസിനസ് പങ്കാളികള്‍ കബളിപ്പിച്ചുവെന്ന് സെവാഗിന്റെ ഭാര്യ

By Online Desk .14 07 2019

imran-azhar

 

 

കൊല്‍ക്കത്ത: ബിസിനസ് പങ്കാളികള്‍ക്ക് എതിരെ പരാതിയുമായി മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. തന്റെ വ്യാജ ഒപ്പുപയോഗിച്ച് 4.5 കോടിയോളം രൂപയുടെ ലോണ്‍ തട്ടിയെടുത്തുവെന്നാണ് പരാതി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ എട്ട് പങ്കാളികള്‍ക്കെതിരെയാണ് ആരതി പരാതി നല്‍കിയത്. തന്റെ അനുവാദമോ, സമ്മതമോ ഇല്ലാതെ ഡല്‍ഹിയിലുള്ള ഒരാളില്‍ നിന്നാണ് വായ്പ എടുത്തതെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ആരതി പരാതി നല്‍കിയത്.


തന്റെ ഭര്‍ത്താവിന്റെ പേര് ഉപയോഗിച്ച് പണം കടം നല്‍കിയാളെ സ്വാധീനിച്ചതായും പരാതിയില്‍ പറയുന്നു. കാലാവധി കഴിഞ്ഞ ചെക്കും ഇവര്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്പനിക്ക് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ പണം നല്‍കിയ ആള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി ആരതി മനസിലാക്കിയത്. ആരതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

 

OTHER SECTIONS