ഓഹരി വിപണയിൽ കുതിപ്പ് തുടരുന്നു

By uthara.19 04 2019

imran-azhar

 


മുംബൈ: ഓഹരി വിപണയിൽ നേട്ടത്തോടെ തുടക്കം കുറിച്ച് . സെന്‍സെക്‌സ് 106 പോയന്റ് നേട്ടം കൈവരിച്ചപ്പോൾ 39381 പോയിന്റിൽ വ്യാപാരം പുരോഗമിക്കുന്നു . അതേസമയം നിഫ്റ്റി 11,800ന് പോയിന്റ് മുകളിൽ കൈവരിക്കുകയും ചെയ്തു .

 

ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 529 കമ്പനികളുടെ ഓഹരികൾ നേട്ടത്തിൽ എത്തിയപ്പോൾ 384 കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലായി . റിലയന്‍സ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളാണ് നേട്ടത്തിൽ എത്തിയത് . അതേസമയം ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഫോസിസ്, ടിസിഎസ്, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി .

OTHER SECTIONS