ഓഹരി വിപണിയില്‍ കരിദിനം ; ആദ്യ അഞ്ച് മിനിറ്റില്‍ നാല് ലക്ഷം കോടിയുടെ നഷ്ടം

By uthara.11 10 2018

imran-azhar


മുംബൈ : ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച ആദ്യ അഞ്ച് മിനിറ്റില്‍ നാല് ലക്ഷം കോടിയുടെ നഷ്ടം നേരിട്ടു .ആയിരം പോയിന്റോളം ഇടിവാണ് വ്യാപാരം ആരംഭിച്ചതിന് തൊട്ടുപിന്നാലെ വിപണിയിൽ സംഭവിച്ചത് .സെന്‍സെക്‌സ് 1029 പോയിന്റ് ഇടിഞ്ഞ് 33,732 ആയപ്പോള്‍, നിഫ്റ്റി 307 പോയിന്റ് ഇടിഞ്ഞ് 10154 എന്ന നിലയിലേക്ക് എത്തുകയായിരുന്നു .137 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് മുന്‍നിര കമ്പനികൾക്ക് ഉണ്ടായത് .ഓട്ടോമൊബൈല്‍, ഐടി, ഫാര്‍മ തുടങ്ങിയ കമ്പനികൾക്ക് കടുത്ത തിരിച്ചടിയാണ് നേരിട്ടത് . ഏഷ്യന്‍ വിപണികളിലും കനത്ത നഷ്‌ടം നേരിടേണ്ടി വന്നു .രൂപയുടെ മൂല്യത്തിലും ഇടിവ് ഉണ്ടായിരിക്കുന്നു .

OTHER SECTIONS