ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

By UTHARA.05 11 2018

imran-azhar

മുംബൈ : ഓഹരി വിപണിയിൽ നഷ്‌ടത്തോടെ തുടക്കം . 84 പോയിന്റ് സെൻസെസ് നഷ്‌ടത്തിൽ 34927ലും നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 10522ലുമാണ് ഇപ്പോൾ വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത് .ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി തുടങ്ങിയ കമ്പനികളുടെ  ഓഹരികള്‍ നേട്ടത്തിൽ എത്തിയപ്പോൾ ഐഒസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ് എന്നി കമ്പനികളുടെ  ഓഹരി നഷ്‌ടത്തിലുമാണ്  നിൽക്കുന്നത് . 

OTHER SECTIONS