ഓഹരി സൂചികകള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

By uthara .10 01 2019

imran-azhar

 


മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 106.41 സെന്‍സെക്‌സ് പോയിന്റ് നഷ്ടത്തില്‍ 36106.50ലും33.60 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10821.60ലുമാണ് വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്.

ബിഎസ്‌ഇയിലെ 1217 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും അതേ സമയം 1362 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി .ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, ടൈറ്റാന്‍, ബജാജ് ഓട്ടോ, എല്‍റ്റി, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ടാറ്റാ സ്റ്റീല്‍, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, കോള്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മികച്ച നേട്ടത്തിലായത് .

ഇന്‍ഡസിന്റ് ബാങ്ക്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, എച്ച്‌ഡിഎഫ്‌സി, ഐസിഐസ്‌ഐ ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഐടിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് കനത്ത നഷ്‌ടം നേരിടേണ്ടി വന്നു .

OTHER SECTIONS