ഓഹരിവിപണിയില്‍ വന്‍ ഇടിവ്

സാമ്പത്തിക ഓഹരികള്‍ നഷ്ടം നേരിട്ടതോടെ ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞു. വിപണികള്‍ കടുത്ത വില്പന സമ്മര്‍ദ്ദം നേരിട്ടു. പ്രധാന സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സ് 1.3 ശതമാനം അഥവാ 774 പോയിന്റ് ഇടിഞ്ഞ് 60,205 ലും എന്‍എസ്ഇ നിഫ്റ്റി 226 പോയിന്റ് നഷ്ടത്തില്‍ 17,892 ലും വ്യാപാരം അവസാനിപ്പിച്ചു.

author-image
Web Desk
New Update
ഓഹരിവിപണിയില്‍ വന്‍ ഇടിവ്

മുംബൈ: സാമ്പത്തിക ഓഹരികള്‍ നഷ്ടം നേരിട്ടതോടെ ആഭ്യന്തര ഓഹരി വിപണി ഇടിഞ്ഞു. വിപണികള്‍ കടുത്ത വില്പന സമ്മര്‍ദ്ദം നേരിട്ടു. പ്രധാന സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സ് 1.3 ശതമാനം അഥവാ 774 പോയിന്റ് ഇടിഞ്ഞ് 60,205 ലും എന്‍എസ്ഇ നിഫ്റ്റി 226 പോയിന്റ് നഷ്ടത്തില്‍ 17,892 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയില്‍ ഇന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ട്വിന്‍സ്, എസ്ബിഐ, അദാനി പോര്‍ട്ട്സ്, ടെക് എം, ആക്സിസ് ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികള്‍ രണ്ട് സൂചികകളിലും ഒന്ന് മുതല്‍ നാല് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. മറുവശത്ത്, ബജാജ് ഓട്ടോ, മാരുതി, എച്ച്യുഎല്‍, ബ്രിട്ടാനിയ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ എന്നിവ ഒരു ശതമാനം വരെ ഉയര്‍ന്ന് നേട്ടത്തില്‍ അവസാനിക്കുകയും ചെയ്തു.

നിഫ്റ്റി പിഎസ്ബി സൂചിക 3.6 ശതമാനം ഇടിഞ്ഞു, ബാങ്ക്, സാമ്പത്തിക സൂചികകള്‍ ഇടിവിലാണ്. ഓട്ടോ, ലോഹങ്ങള്‍, എഫ്എംസിജി സൂചികകള്‍ ചാഞ്ചാടി. വിശാലമായ വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.5 ശതമാനം ഇടിഞ്ഞപ്പോള്‍ സ്മോള്‍ക്യാപ് സൂചിക ഏകദേശം 1 ശതമാനം ഇടിഞ്ഞു. എസിസി, അദാനി പവര്‍, മോത്തിലാല്‍ ഓസ്വാള്‍, വോഡഫോണ്‍ ഐഡിയ, കോണ്‍കോര്‍, അരബിന്ദോ ഫാര്‍മ എന്നിവ മിഡ്ക്യാപ് സൂചികയില്‍ 7 ശതമാനം വരെ താഴ്ന്നു.

യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എല്‍എല്‍സിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു.

 

business share market sensex