സെന്‍സെക്‌സ് 167 പോയന്റ് നഷ്ട്ടത്തിൽ അവസാനിപ്പിച്ചു

By Meghina.21 01 2021

imran-azhar

 

ഓഹരി വിപണിയിൽ ഉയര്‍ന്ന നിലയില്‍ വ്യാപാരം ആരംഭിച്ചെങ്കിലും 167 പോയന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു .

 

പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപ്പിടിത്തമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍.

നിഫ്റ്റി 54 പോയന്റ് ഇടിഞ്ഞ് 14,590.35 പോയന്റിലാണ് അവസാനിപ്പിച്ചത് . ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 3188 കമ്പനികളുടെ ഓഹരിയില്‍ 1108 എണ്ണം ലാഭത്തിലും 1912 എണ്ണം നഷ്ടത്തിലും 168 കമ്പനികളുടെ ഓഹരികളില്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


അപ്പോളോ ടയേഴ്‌സ്ഇസാബ് ഇന്ത്യ, സിയറ്റ് ലിമിറ്റഡ്, എസ്.എം.എല്‍.ഇസുസു, ഹാവല്‍സ് എന്നിവയുടെ ഓഹരികള്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയപ്പോള്‍, മുന്‍നിര ബാങ്കിങ്ങ് കമ്പനികള്‍ക്ക് ഉള്‍പ്പെടെ നഷ്ടമുണ്ടായി .

OTHER SECTIONS